ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള മുടി വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. മുടി വളരാൻ പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. മുടിക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതിനാൽ, ശരിയായ ഭക്ഷണമാണ് മുടി വളർച്ചയെ നിയന്ത്രിക്കുന്ന ഘടകം. മുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഈ പട്ടികയിൽ ആദ്യം ഉൾപ്പെടുന്നത് മുട്ടയാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. മുടി വളരാൻ സഹായിക്കുന്ന ബയോട്ടിൻ മുട്ടയിൽ ധാരാളമുണ്ട്.
ഇലക്കറികളാണ് പട്ടികയിൽ അടുത്തത്. പോഷക സമൃദ്ധമായ ഇലക്കറികൾ മുടികൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ചെറുപയർ അടുത്തതായി പട്ടികയില്‍. ചെറുപയർ ഇരുമ്പ് കൊണ്ട് സമ്പുഷ്ടമാണ്. ഇതുകൂടാതെ, ചെറുപയറിൽ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്.
പട്ടികയിൽ അടുത്തത് മത്സ്യമാണ്. ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.