തൃപ്പൂണിത്തുറ : മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് പോലീസിന്‍റെ വക ഇംപോസിഷന്‍. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്. പിടിയിലായ 16 ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടത് നാല് പേർ സ്കൂൾ ബസ്സ് ഓടിച്ചവരും രണ്ടുപേർ പേർ കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവർമാരും 10 പേർ പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവർമാരുമാണ്. കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









