വിവിധ ആവശ്യങ്ങൾക്കായി കുടുംബത്തോടൊപ്പം യുഎഇയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഫാമിലി ഗ്രൂപ്പ് വിസ യുഎഇ അനുവദിക്കും. വിനോദത്തിനും ചികിൽസയ്ക്കും മറ്റുമായി എമിറേറ്റിലേക്ക് കുടുംബത്തോടൊപ്പം പോകേണ്ടവർക്ക് ഈ സൗകര്യം പ്രയോജനപ്പെടും.60 ദിവസത്തെ സിംഗിൾ വിസയും 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്.
യുഎഇ റസിഡന്റ് വിസയുള്ളവർക്ക് 90 ദിവസത്തെ വിസയിൽ മാതാപിതാക്കളെയും ജീവിതപങ്കാളിയെയും കുട്ടികളെയും സ്വന്തം സ്പോൺസർഷിപ്പിന് കീഴിൽ കൊണ്ടുവരാം. വിസ ഫീസ് 750 ദിർഹമാണ് (ഏകദേശം 16,892 രൂപ). ബാങ്ക് ഗ്യാരന്റിയായി നിക്ഷേപിച്ച 1,000 ദിർഹം വിസ ഉടമ തിരികെ വരുമ്പോൾ തിരികെ നൽകും. കുറഞ്ഞത് 8000 ദിർഹമോ (1,80,000 രൂപ) അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് മാത്രമേ വ്യക്തിഗത വിസ എടുക്കാൻ കഴിയൂ. സ്വന്തം പേരിൽ കെട്ടിട വാടക കരാർ ഉണ്ടായിരിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.