കോഴിക്കോട്: മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയായിരുന്നു ചൂട് കൂടിയിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ ഫെബ്രുവരിയിൽ തന്നെ താപനില ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് താപനില ഉയരുന്നത്.
ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. തൃശൂര്‍ പീച്ചിയില്‍ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ചൂടിനൊപ്പം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ളതാണ് തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ പ്രശ്നം രൂക്ഷമാക്കുന്നത്.
ചൂട് ശക്തമായതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പും മാർഗനിർദേശങ്ങളും നൽകി.
- രാവിലെ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
- കുട്ടികൾ ഉച്ചതിരിഞ്ഞ് നേരിട്ട് സൂര്യപ്രകാശത്തിൽ കളിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.