താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചമ്മലിലും പരിസരങ്ങളിലും മലങ്കുറവൻ തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിൽ കർഷകർക്കും വീട്ടമ്മമാർക്കും പരിക്കേറ്റു. മറ്റു രോഗങ്ങളുണ്ടായിരുന്ന പ്രായം ചെന്നവർക്ക് കുത്തേറ്റപ്പോൾ ആരോഗ്യസ്ഥിതി വളരെ മോശമായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 12 പേർക്കാണ് കുത്തേറ്റത്.
ചമല്‍ മാക്കുനി ഭാഗത്തെ 35 മീറ്ററിലധികം പൊക്കമുള്ള മതിലിലുണ്ടായിരുന്ന മലങ്കുറവന്‍ തേനീച്ചയുടെ കൂട് മാത്രമാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഉയരമുള്ള മരങ്ങളിലാണ് ഇവയുടെ കൂടുകൾ ഉള്ളത്. പരുന്തും കാക്കയും മറ്റും കൂട്ടിൽ കൊത്തുമ്പോഴാണ് ഇവ മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുന്നത്. കൂട്ടമായെത്തുന്ന ഈച്ചകൾ ആക്രമിക്കുമ്പോൾ രക്ഷപെടാൻ വളരെ പ്രയാസമാണ്.
ചമലിന്‍റെ മറ്റു ഭാഗങ്ങളിലുള്ള കൂടുകൾ നശിച്ചാൽ മാത്രമേ ജനങ്ങളുടെ ഭീതി മാറൂ. വിദഗ്ദരാ യ ആളുകൾക്ക് മാത്രമേ അതു ചെയ്യാൻ സാധിക്കൂ. കൂടുകൾ അടിയന്തരമായി നശിപ്പിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും പരിക്കേറ്റവർക്ക് അടിയന്തര ധനസഹായം നൽകണമെന്നും ചമ്മൽ ഫാർമേഴ്‌സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സി.യു. ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.വി. സെബാസ്റ്റ്യന്‍, ബേബി തോമസ്, അഡ്വ. ബിജു കണ്ണന്തറ, ബാബു മാപ്പിളശേരി, ഷാജു സെബാസ്റ്റ്യന്‍, തങ്കച്ചന്‍ മുരിങ്ങാകുടി, ബിജു ഓരില്‍, ടോം മാനുവല്‍, കെ.വി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.