റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് സൗദി അറേബ്യയിലെ അരാംകോ. ഈ കമ്പനി ലാഭത്തിലും വരുമാനത്തിലും മാത്രമല്ല, ആഗോള വിപണിയിൽ എണ്ണയുടെ വില നിർണയിക്കുന്നതിലും പ്രധാനമാണ്. അടുത്ത കാലം വരെ ഏറ്റവും ലാഭകരമായ കമ്പനിയായിരുന്നു അരാംകോ. എന്നാലിപ്പോൾ ചുവടുകൾ പിഴച്ചതിന്റെ സൂചനകളാണ് ലഭിക്കുന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക എണ്ണക്കമ്പനി കൂടിയാണിത്. ഓരോ വർഷവും കോടികളാണ് കമ്പനി ഓഹരി ഉടമകൾക്ക് കൈമാറുന്നത്. മികച്ച പ്രകടനത്തിന്റെ മിനാരത്തിൽ നിൽക്കുമ്പോഴാണ് വീഴ്ചയുടെ പുതിയ വാർത്ത വരുന്നത്.
ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ പട്ടികയിൽ സൗദി അരാംകോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കൻ കമ്പനിയായ ആപ്പിളിനാണ് ഒന്നാം സ്ഥാനം. ടെക് ഭീമനായ മൈക്രോസോഫ്റ്റാണ് രണ്ടാം സ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിന്ന് അരാംകോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയാണ്.
ആസ്തിയിൽ മുന്നിൽ നിൽക്കുന്ന ആപ്പിളിന്റെ വരുമാനം 2.41 ട്രില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന് 1.92 ട്രില്യൺ ഡോളറാണുള്ളത്. 1.90 ലക്ഷം കോടി രൂപ ആസ്തിയുള്ള അരാംകോയാണ് മൂന്നാം സ്ഥാനത്ത്. Companymarketcap.com എന്ന വെബ്‌സൈറ്റാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
നവംബറിലെ ആസ്തി കണക്കില്‍ അരാംകോ രണ്ടാം സ്ഥാനത്തായിരുന്നു. ആപ്പിളിന് പിന്നിലായി 1.81 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് അന്ന് അരാംകോയ്ക്കുണ്ടായിരുന്നത്. മൂന്നാം സ്ഥാനത്തായിരുന്നു മൈക്രോസോഫ്റ്റ്. ഇപ്പോള്‍ വരുമാനം കൂടിയിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റ് ആണ് അല്‍പ്പം മുന്നിലുള്ളത്. കഴിഞ്ഞ മെയ് മാസത്തില്‍ 2.38 ലക്ഷം കോടി വരുമാനവുമായി ഒന്നാം സ്ഥാനത്തായിരുന്നു അരാംകോ.
സാമ്ബത്തിക മാന്ദ്യ ഭീതി വിപണിയില്‍ ഉടലെടുത്തതാണ് അരാംകോയ്ക്ക് തിരിച്ചടിയായത്. ഇതോടെ എണ്ണയുടെ ആവശ്യക്കാരില്‍ കുറവ് വന്നു. വരുമാനം കൂടിയെങ്കിലും പ്രതീക്ഷിച്ച അത്ര ലഭിച്ചില്ല. 2022ലെ അവസാന പാദത്തില്‍ 6.3 ശതമാനം കുറവാണ് പ്രതീക്ഷിത വരുമാനത്തിലുണ്ടായത്. അതേസമയം, ചൈനീസ് വിപണി സജീവമാകുന്നത് അരാംകോയ്ക്ക് പ്രതീക്ഷയേറ്റുന്നുണ്ട്.
കൊവിഡ് കാരണം ചൈനയിലെ വിപണി പല മേഖലയിലും അടഞ്ഞുകിടക്കുകയാണ്. ചൈനയിലേക്കുള്ള വിദേശികളുടെ വരവിലും പുറത്തേക്കുള്ള യാത്രയും കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൊറോണ ഭീതി അകന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമാന ഇന്ധനമുള്‍പ്പെടെയുള്ള എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് പ്രതീക്ഷ. ഇതോടെ വരുംമാസങ്ങളില്‍ ചിത്രം മാറുമെന്ന് സിഇഒ അമീന്‍ നാസര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.