കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊട്ടിയത്തും മാടൻനടയിലും വെച്ചാണ് പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






