തൃശൂർ: രാജ്യത്തെ ആദ്യ റോബോട്ടിക് മാൻഹോൾ ക്ലീനിങ്ങുമായി കേരളം. അഴുക്കും മാലിന്യവും വൃത്തിയാക്കാൻ റോബോട്ടിക് സംവിധാനം മാത്രം ഉപയോഗിച്ച് മാൻഹോളുകൾ വൃത്തിയാക്കുന്ന ബുദ്ധിമുട്ട് ഇനി മനുഷ്യർക്ക് നേരിടേണ്ടി വരില്ല. ബാൻഡ്കൂറ്റ് എന്ന പേരിലുള്ള റോബോട്ടിക് മെഷീന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനാണ് ഗുരുവായൂരിൽ നിർവ്വഹിച്ചത്. ഇതോടെ മാൻഹോളുകൾ വൃത്തിയാക്കാൻ സമ്പൂർണമായി യന്ത്ര സഹായം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
ടെക്നോ പാർക്ക് സ്റ്റാർട്ട് അപ്പ് സംരംഭമായ ജെൻറോബോട്ടിക്സാണ് റോബോർട്ടിക് മെഷീൻ വികസിപ്പിച്ചെടുത്തത്. മെഷീന്റെ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിക്കുമെന്നും നിലവിലുള്ള എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കാൻ റോബോട്ടിക് മെഷീൻ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






