പാലക്കാട്: പികെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി ആരോപണത്തിൽ തെളിവ് ലഭിച്ചതോടെ സിപിഎം സംസ്ഥാന നേതൃത്വം അന്വേഷണം ഊർജിതമാക്കുന്നു. 2016ൽ എംഎൽഎ ആയ ശേഷമുള്ള ശശിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് സാധ്യത. 2010 ൽ മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാർ സ്മാരകത്തിൻ്റെ നിർമ്മാണത്തിൽ ബാക്കി വന്ന പത്തുലക്ഷം രൂപ പി.കെ. ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റി. 2017 ൽ ജില്ലാ സമ്മേളനം നടത്തിയ വകയിലും ശശിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ മാറ്റിയതിൻ്റെ തെളിവുകളും പരിശോധിക്കുന്നുണ്ട്.
2016ൽ ഷൊർണൂരിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്ത് വിവരങ്ങൾ പ്രകാരം ശശിയുടെ പേരിൽ കുടുംബസ്വത്തല്ലാതെ മറ്റൊരു സ്ഥാവര വസ്തുക്കളുമില്ല. സ്ഥിര നിക്ഷേപം ഉൾപ്പെടെ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്നത് വെറും 1 ലക്ഷത്തി 2608 രൂപ. ഭാര്യയുടെ പേരിൽ ഒരേക്കർ 72 സെൻ്റ് ഭൂമിയും 150 പവൻ സ്വർണവും. ശശിയ്ക്ക് 12 പവനും.ആണുണ്ടായിരുന്നത് പി.കെ. ശശി യൂണിവേഴ്സൽ കോളേജ് ചെയർമാൻ ആയ ശേഷമാണ് മകൻ്റെ പേരിൽ ഒരു കോടി രൂപ വിലയുള്ള സ്ഥലം വാങ്ങിയത്. ഇതു കൂടാതെ ശശിയുടെ ഡ്രൈവർ ജയൻ്റെ പേരിൽ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









