മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നൽകാനും ആശ്രിത നിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിൽ തീരുമാനം. ഇടുക്കിയിൽ ഡി എം ഒ ഓഫീസിൽ നിന്ന് കാണാതായ ഫയൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ വിചാരണ ചെയ്തതോടെ 23 വർഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറിൽ ലഭ്യമായി.
സർവീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമ്മീഷണർ എ അബ്ദുൽ ഹകീം മലപ്പുറത്ത് നടത്തിയ വിചാരണയിൽ താക്കീത് നൽകിയതോടെയാണ് ഫയൽ എത്തിയത്. ഇടുക്കി ഡി എം ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ 2017ൽ സർവീസിലിരിക്കെയാണ് മരിച്ചത്. ജയരാജന്റെ സർവീസ് ബുക്ക് 2000 മെയിൽ അക്കൗണ്ടന്റ് ജനറലിന്റെ.ഓഫീസിലേക്ക് അയച്ചതിന് ശേഷം മടങ്ങി വന്നിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി.
കഴിഞ്ഞ അഞ്ച് വർഷമായി ബന്ധുക്കൾ പൈനാവിലെത്തി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹകീമിന്റെ ബഞ്ചിൽ പരാതി എത്തുകയായിരുന്നു. കമ്മീഷൻ ആവശ്യപ്പെട്ട റിപോർട്ടും ഡി എം ഒ ഓഫീസ് സമർപ്പിച്ചില്ല. തുടർന്നായിരുന്നു തെളിവെടുപ്പ്. 2000 ജൂലൈയിൽ തന്നെ ഏജീസ് ഓഫീസിൽ നിന്ന് സർവീസ് ബുക്ക് തിരികെ അയച്ചിരുന്നതായും അത് ഇടുക്കി ഡി എം ഒ.ജയരാജന്റെ നിയമപ്രകാരമുള്ള അനന്തരാവകാശികൾക്ക് മാത്രം വിവരങ്ങൾ നൽകാനും അപേക്ഷകൻ മൂന്നാം കക്ഷിയായതിനാൽ അദ്ദേഹത്തിന് വിവരങ്ങൾ നൽകേണ്ടതില്ലെന്നും കമ്മീഷണർ ഉത്തരവിൽ വ്യക്തമാക്കി. ഇടുക്കി ഡി എം ഒ ഓഫീസിലെ കുറ്റക്കാരായ രണ്ട് ഉദ്യോ ഗസ്ഥർക്കെതിരെ ആർ ടി ഐ നിയമം 20(1), 20(2) എന്നിവ പ്രകാരം നടപടിയെടുക്കാനും കമ്മീഷണർ ഉത്തരവിട്ടു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









