കോഴിക്കോട് : കേരളത്തിലെ അസംഘടിത മേഖലയെ ഹൈന്ദവ ആരാധന നടത്തുന്ന കാവുകളുടെ നടത്തിപ്പുകാർക്ക് ക്ഷേമനിധി സംവിധാനം ഏർപ്പെടുത്തണമെന്ന് മുൻ ദേവസ്വം മന്ത്രി ശ്രീ സി കെ നാണു ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ കാവ് സംരക്ഷണ സമിതി രൂപീകരണ കൺവെൻഷൻ അളകാപുരിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അപചയം അവസാനിപ്പിക്കാൻ വിശ്വാസങ്ങളിലേക്ക് ആളുകൾ കടന്നു വരികയാണ്.അവർക്ക് പ്രോത്സാഹനം നൽകുവാനും കാവുകളിലെ സ്ഥാവര ജംഗമ വസ്തുക്കൾ സംരക്ഷിക്കുന്നതിനും ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ പി വസന്ത രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുസി രാമൻ മുൻ MLA മുഖ്യപ്രഭാഷണം നടത്തി. എളമന ഹരിദാസ്,മുരളി കാരയിൽ,കെ പി പുഷ്പൻ മാസ്റ്റർ,വിഎം സുരേഷ് ബാബു,അജയകുമാർ കെ പി,രാജേഷ് പി മാങ്കാവ്,കെ പി രാജീവൻ കോവൂർ,സാമി പൂവിതൾ,രാംദാസ് പെരുവഴിക്കടവ്,എം ശിവശങ്കരൻ കാരന്തൂർ,അനൂപ് നായർ കുന്നത്ത്,ഹരിദാസ് മനത്താനത്ത്,വിനയദാസ് കല്ലിങ്കൽ,എ പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









