സെർവർ തകരാർ മൂലം റേഷൻ വിതരണത്തിൽ ഇ-പിഒഎസ് സംവിധാനം മന്ദഗതിയിലാണ്. മെഷീനിൽ വിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ ഈ മാസത്തെ റേഷൻ വാങ്ങാനാവാതെ പലരും വീടുകളിലേക്ക് മടങ്ങുകയാണ്.
സംസ്ഥാനത്തെ തൊണ്ണൂറ്റിമൂന്നര ലക്ഷം റേഷൻ കാർഡ് ഉടമകളിൽ എഴുപത് ശതമാനത്തോളം പേർ മാത്രമാണ് ഫെബ്രുവരിയിലെ റേഷൻ വാങ്ങിയത്. കടകളിലെത്തുന്ന പലരും ഇ-പോസ് മെഷീനിൽ വിരൽ വെച്ചിട്ടും വിഫലമാകാതെയി മടങ്ങുകയാണ്. ചില ആളുകൾക്ക് അവരുടെ ഫോണിൽ OTP ലഭിക്കും, അത് ഉപയോഗിച്ച് അരി വാങ്ങാം. എന്നാൽ രജിസ്റ്റർ ചെയ്ത നമ്പർ മാറിയ ആളുകൾ ബുദ്ധിമുട്ടിലാണ്.
ഇപോസ് മെഷീനുകൾ കൃത്യസമയത്ത് സർവീസ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ അടുത്തമാസം സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലും ഇ-പോസ് മെഷീനുമായി സമരപരിപാടികൾ നടത്തുമെന്നും റേഷൻ വ്യാപാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് സെർവറിലുണ്ടായ തകരാർ മൂലമാണ് പ്രയാസം സംഭവിച്ചതെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ വിശദീകരണം. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. റേഷൻ വാങ്ങാൻ കഴിയാത്തവർക്കായി അടുത്ത മാസത്തേക്ക് റേഷൻ നീട്ടുന്ന കാര്യം പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









