സർക്കാർ അനുവദിച്ച സമയം ഇന്ന് തീരുന്നതിനാൽ 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുണ്ട്. ഇന്നും സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താകും. മാർച്ച് മുതൽ പെൻഷനും മുടങ്ങും.
2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നു സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.
കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷനുണ്ട്. പ്രതിമാസ തുക 1600 രൂപ. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരായിരിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









