മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കും ശിവശങ്കറുമായി മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടി മാത്രം വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ടു പോലുമില്ല എന്ന് എങ്ങനെ മുഖ്യമന്ത്രി പറയും എന്നായിരുന്നു സ്വപ്നയുടെ ചോദ്യം.അതെ സമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അക്കാലത്തെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സ്വപ്ന വെല്ലുവിളിച്ചു. മുഖ്യമന്ത്രി സഭയിൽ പ്രസ്താവന നടത്താതെ തെളിവുമായി വരട്ടെയെന്നാണ് സ്വപ്ന സുരേഷിന്റെ വെല്ലുവിളി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






