കൽപറ്റ: വേനൽ കടുത്തതോടെ വനമേഖലയിൽ വിനോദസഞ്ചാരം നിര്‍ത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിർദേശം. വയനാട്ടിലെ ഫോറസ്റ്റ് ഡിവിഷനുകളുടെ മാനേജ്‌മെന്റ് പ്ലാനിലും വർക്കിംഗ് പ്ലാനിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇക്കോ ടൂറിസം നിരോധിച്ചിരിക്കെ ചില തല്പരകക്ഷികളുടെ സമ്മർദത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥർ വഴങ്ങുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
വേനൽ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ വയനാട്ടിലെ കാടുകളിലേക്ക് കൂട്ടംകൂടി എത്താറുണ്ട്. വനത്തിനുള്ളിൽ വാഹനങ്ങളും മനുഷ്യരും സുരക്ഷിതമല്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകിയതായി എന്‍. ബാദുഷ, തോമസ് അമ്ബലവയല്‍, പി.എം. സുരേഷ്, എം. ഗംഗാധരന്‍, എ.വി മനോജ് എന്നിവര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









