കൊല്ലം: അഞ്ചലിൽ ലഹരിമരുന്നുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറായ അഖിൽ, സുഹൃത്തുക്കളായ അൽസാബിത്ത്, ഫൈസൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 20 ഗ്രാം എം.ഡി.എം.എ.യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആറുമാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം റൂറൽ പോലീസിന്റെ ഡാൻസാഫ് സ്ക്വാഡും അഞ്ചൽ പോലീസും ചേർന്ന് മൂന്നുപേരെയും പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









