അഗസ്ത്യമുഴി തൊണ്ടിമ്മൽ വെള്ളരിചാലിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞു . പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് കുട്ടികളായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത് . ഇന്ന് രാവിലെ 9:30 മണിയോടുകൂടിയാണ് അപകടമുണ്ടായത്. മുക്കം കാർമൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി നെഹ ,യു.കെ.ജി വിദ്യാർത്ഥിനി തൻവി ഉഷ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.