വയനാട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി വിശേഷ ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെയും തിങ്കളാഴ്ച രാവിലെ 7 മുതൽ 9 വരെയും വയനാട്ടിൽ നിന്ന് ചുരം വഴി കടന്നുപോകുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾക്കും നിർമാണ സാമഗ്രികൾ കയറ്റിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വയനാട് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.