ലക്നൗ : ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ബി.ജെ.പി നേതാവ് ഡി.കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദില്‍ രാത്രിയോടെയായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി കട പൂട്ടി ഗുപ്ത വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചത്. വെടിയേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ബന്ധുകള്‍ പറഞ്ഞു. ഗുപ്തയ്ക്ക് നേരെ നിറയൊഴിച്ച ശേഷം ആക്രമി സംഘം കടന്നുകളഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.