സാധാരണ ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് മോര് വിളമ്പുന്നത് മിക്ക സ്ഥലങ്ങളിലും പതിവാണ്. വേനൽക്കാലത്ത്, ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനാൽ മോരിന്റെ ഉപഭോഗം വർദ്ധിക്കുന്നു. കുരുമുളകും ജീരകവും ഇഞ്ചിയും പച്ചമുളകും ഉപ്പും ചേർത്ത് മോരിൽ ചേർക്കുന്നത് രുചികൂട്ടും. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് മോര്
കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി ലഘൂകരിക്കുകയും ചെയ്യുന്നു.
സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എന്നിവയ്‌ക്ക് പുറമേ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും കാത്സ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവയുമുണ്ട്.
കാലറി കൂട്ടാതെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം മോര് നൽകുന്നു. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും. വിവിധതരം ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയാണിത്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ഇതിലെ കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയെ സഹായിക്കുന്നു.
ഭക്ഷണശേഷം മോര് കുടിക്കുന്നത് അസിഡിറ്റി, ഛർദ്ദി എന്നിവ ഒഴിവാക്കും. ദിവസവും ഭക്ഷണത്തിൽ മഞ്ഞളിനൊപ്പം മോര് ചേർത്തു കഴിയ്ക്കുന്നത് വയറിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കാരണം ആസിഡ് റിഫ്ലക്സ് നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നു. മോരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കുന്നു. അസിഡിറ്റി പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഒരു ഗ്ലാസ് മോര് കഴിച്ചാൽ ആശ്വാസം ലഭിക്കും.
മോര് കാൽസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ, എല്ലുകൾക്കും പല്ലുകൾക്കും ഇത് ഗുണം ചെയ്യും. കാൽസ്യം എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മതിയായ കാൽസ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള ഡീജനറേറ്റീവ് രോഗങ്ങൾ തടയാൻ സഹായിക്കുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഒരു ഗ്ലാസ് മോര് സഹായിക്കും. മോര് ദിവസവും കഴിക്കുന്നത്, പ്രത്യേകിച്ച് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗവും രക്തസമ്മർദ്ദവും ഉള്ള ആളുകളെ സഹായിക്കുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.