ചൂലൂർ: കച്ചവട സാധ്യത മുന്നിൽ കണ്ട് കൊണ്ട് കോഴിക്കോട് ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ വയൽ സ്ഥലങ്ങൾ തുച്ഛമായ വിലക്ക് വാങ്ങി നിലം മണ്ണിട്ട് നികത്തുന്നു.
അനധികൃതമായി ഭൂമിയുടെ തരം മാറ്റലും വ്യാപകമായി നടന്നിട്ടുണ്ടോ എന്ന് പകുരിശോധിക്കാൻ പരാതികളും ബന്ധപ്പെട്ട ഓഫീസിലേക്ക് നൽകിയിട്ടുണ്ട്. വയലുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെ കച്ചവട യുക്തിയെ അടിസ്ഥാനമാക്കി റസ്റ്റാറന്റുകളും ലോഡ്ജുകളും, ഫ്ലാറ്റുകളും ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. കൃഷി ജീവിത മാർഗമായി സ്വീകരിച്ച ഒട്ടേറെ പേരുണ്ട്
ഈ പ്രദേശത്ത് മണ്ണിട്ട് നികത്തിയാൽ മഴക്കാലത്ത് വെള്ളക്കെട്ടിനും ഒപ്പം വേനലിൽ കുടി വെള്ളക്ഷാമത്തിനും ഇത് കാരണമാകും. വയൽ നികത്തുന്നതിനെതിരെയുള്ള വില്ലേജ് ഓഫീസ് മാർച്ച് ഇന്ന് ചൂലൂരിൽ നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









