ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷ പുക ശ്വസിച്ച്, കൊച്ചിയിലെ വീടുകളിൽ എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാരുണ്ട് എന്നതാണ് ഏറെ ദിവസമായി ഏറ്റവും വലിയ വേദന – ആശങ്ക പങ്കുവച്ച് മോഹൻലാൽ
വയോധികരും കുട്ടികളും രോഗികളുമടക്കം ഇങ്ങനെ ജീവിക്കേണ്ടിവരുന്നത് ഭീതിജനകമാണ്. ശ്വാസകോശത്തിൽ ഈ പുകയുടെ ഫലങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. ഇത് പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല, മറിച്ച് മനുഷ്യനിർമിത ദുരന്തമാണ് എന്നതാണ് കൂടുതൽ ദൗർഭാഗ്യകരമായ കാര്യം.
തർക്കത്തിനിടെ അടിയന്തര പരിഹാരം ചർച്ച ചെയ്യാതെ പോകുന്നു. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 5 വർഷം മുൻപു ഞാനൊരു കുറിപ്പിൽ മാലിന്യം കൈവിട്ടുപോകുന്ന പ്രശ്നമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ കത്ത് മുഖ്യമന്ത്രിക്കും നൽകിയിരുന്നു.
മാലിന്യം സംസ്കരിക്കാൻ മികച്ച സംവിധാനമുണ്ടായാൽ ജനം സ്വയം അത്തരം സംസ്കാരം പിന്തുടരും. തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗങ്ങളിൽ ഞാൻ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഇനി വരുന്നില്ലെന്നു പറഞ്ഞു. ചർച്ചകൊണ്ടു മാത്രം ഒന്നും നടക്കില്ല; നടപടി വേണം.– മോഹൻലാൽ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









