തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടക്കേസ് നൽകുന്നതിന് മുമ്പ് നോട്ടീസ് അയച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നട്ടെല്ല് ഒന്നല്ല പത്താണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനെ അയച്ചുവെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും രാജ്യം വിട്ടില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. അതേസമയം, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും മാപ്പ് പറയണമെങ്കിൽ താൻ വീണ്ടും ജനിക്കണമെന്നും സ്വപ്‌ന പ്രതികരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









