അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. അനന്ത്നാഗിലെ ലാർനോ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് സുരക്ഷാ സേനയും പൊലീസും സംയുക്തമായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
സെപ്റ്റംബർ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സെപ്റ്റംബർ 17ന് നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.