മലപ്പുറം: ഫുട്ബോൾ കളിവർത്താനം കൊണ്ട് ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച സുബൈർ വാഴക്കാടിന് സ്വപ്‌ന ഭവനം കൈമാറി. കണ്ണൂർ സ്വദേശി അഫിമുഹമ്മദാണ് തന്റെ പിതാവിന്റെ ഓർമ്മക്കായി സുബൈറിന് 8 ലക്ഷം രൂപ ചിലവിൽ വീട് നിർമ്മിച്ച് നൽകിയത്.
2022 ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരസമയത്ത് ടീമുകളുടെ കളിക്കാരും അവരുടെ പൊസിഷനും കളിയുടെ രീതിയും പറഞ്ഞ് സുബൈർ ശ്രദ്ധേയനായിരുന്നു. ഇഷ്ട ടീം അർജന്റീനയും ഇഷ്ട താരം മെസ്സിയും. അതിനാൽ തന്നെ വീട് നിർമിച്ചപ്പോൾ വേറൊന്നും ആലോചിച്ചില്ല. അർജന്റീന വീട് തന്നെ ഒരുങ്ങി. അർജന്‍റീനയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സുബൈർ വീട് പണിതിരിക്കുന്നത്. മതിലിന് അർജന്‍റീനയുടെ നിറമായ നീലയും വെള്ളയുമാണ് നൽകിയിരിക്കുന്നത്. വീടിന് മുകളിൽ ഫുട്ബോളും മെസിയുടെ ജേഴ്സിയും ഒരുക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









