കോഴിക്കോട്: മാവൂരിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്നയാളുടെ ജീവന്‍ രക്ഷിക്കാന്‍ ധൈര്യത്തോടെ മുന്നിട്ടിറങ്ങി ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ വിനീത. അപകടസ്ഥലത്ത് എത്തിയവര്‍ പരിക്കേറ്റ് കിടന്ന യുവാവിനെ രക്ഷിക്കാന്‍ കൂട്ടാക്കാതെ നിന്നപ്പോളാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വിനീത മുന്നിട്ടിറങ്ങിയത്.
കഴിഞ്ഞയാഴ്ച മാവൂരില്‍ ബസ്സും സ്‌കൂട്ടറും മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് കൈകാണിച്ചപ്പോള്‍ പലരും നിര്‍ത്താതെ പോയി. ഒടുവില്‍ ഒരു കാര്‍ നിര്‍ത്തി പരിക്കേറ്റയാളെ കാറില്‍ കയറ്റിയെങ്കിലും കൂടെ പോവാന്‍ ആരും തയ്യാറായില്ല. ഈ സമയത്ത് അപകട സ്ഥലത്ത് എത്തിയ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ വിനീത ധൈര്യത്തോടെ വാഹനത്തില്‍ കയറി പരിക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുകയായിരുന്നു.അതെ സമയം നിരവധി ആളുകള്‍ കൂടിനിന്ന് ഫോട്ടോയും വീഡിയോകളും എടുത്ത് ഷെയര്‍ ചെയ്യുകമാത്രമാണ് ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
മനുഷ്യത്വം മരവിച്ച മനുഷ്യര്‍ക്ക്.. എന്ന് തുടങ്ങുന്ന കുറിപ്പോടെ കോഴിക്കോട് സിറ്റി പോലീസിന്റെ പേജില്‍ ഈ സംഭവം പോസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









