തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സിപിഎമ്മും തെരുവിലിറങ്ങി പ്രതിഷേധിക്കും. ചാവേർ സമരമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. യൂത്ത് കോൺഗ്രസ് ജനാധിപത്യ രീതിയിൽ സമരം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാടാണ് കേരളത്തിലെ കോൺഗ്രസിനുള്ളത്.
വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണ്.ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് ഒരുക്കമാണ്.എന്നാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
അതെ സമയം അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം നടക്കും.തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









