മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തത് മലപ്പുറത്തെ വസതിയിലുള്ള ഗണ്മാന് പ്രജീഷിന്റെ മൊബൈല്‍ ഫോണാണ്. ഇയാളുടെ വീട്ടില്‍ വന്നാണ് കസ്റ്റംസ് അധികൃതര്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു . ഫോണ്‍ കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ്. നടപടി, ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ്.
നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് ഉള്ളത്. ഇപ്പോഴത്തെ നടപടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.