റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കുമ്പോൾ ജീവിതശൈലിയിൽ പെട്ടെന്നുള്ള മാറ്റം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഈ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ആരോഗ്യ, ഭക്ഷണ ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നിട്ട് നോമ്പ് തുറക്കുമ്പോൾ കഴിയുന്നത്ര ഭക്ഷണം കഴിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. അത് ആരോഗ്യത്തെ ബാധിക്കുന്നു. നോമ്പ് തുറക്കുമ്പോൾ ആദ്യം മിതമായ ഭക്ഷണം കഴിക്കുക. കുറച്ച് സമയത്തിന് ശേഷം നിങ്ങൾക്ക് നന്നായി കഴിക്കാം.
നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. നോമ്പിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് പ്രയോജനകരമാണെന്നത് ഒരു ശാസ്ത്രീയ വസ്തുതയാണ്. ഈന്തപ്പഴം ശരീര പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനാൽ വിശപ്പ് ഉടനടി കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ പൊട്ടാസ്യം ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു.
നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, പഴങ്ങള്‍ എന്നിവ കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽ തന്നെ കഴിക്കാന്‍ ശ്രമിക്കണം.
എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലതാണ്.
അത്താഴത്തിന് തലേദിവസം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പഴയ ഭക്ഷണം അനാരോഗ്യകരമാണ് മാത്രമല്ല പലതരം ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. നോമ്പുതുറ മുതൽ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക. ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ നോമ്പുകാലത്ത് ഇത് നിർത്തരുത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.