കൊച്ചി ∙ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല, പാർട്ടി മുഖപത്രത്തിലും പേരുണ്ടായില്ല. വിഷയത്തിൽ ഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചു. തന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിൽ കെ. മുരളീധരനും ഉണ്ടായിരുന്നു. ആദ്യം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രസംഗിച്ചു. പിന്നാലെ യുഡിഎഫ് കൺവീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരും സംസാരിച്ചു. എന്നാൽ തനിക്ക് മാത്രം അവസരം നൽകിയില്ലെന്ന് മുരളീധരൻ കെപിസിസിയോട് പരാതിപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








