റംസാൻ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് കെഎസ്ആർടിസി വിശ്വാസികള്‍ക്കായി സിയാറത്ത് യാത്ര സംഘടിപ്പിച്ചു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്നാണ് തീർഥാടനം നടത്തുന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം.
ആദ്യ സിയാറത്ത് യാത്ര ഈ മാസം 23ന് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടും. രാവിലെ ആറിന് ആരംഭിക്കുന്ന യാത്രയിൽ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയംകോട് എന്നിവിടങ്ങളിലെ മഖ്ബറകൾ സന്ദർശിക്കാൻ അവസരമുണ്ട്. തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകൾ സന്ദർശിച്ച് വൈകിട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങാനാണ് ക്രമീകരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









