നമ്മുടെ വീടുകളിൽ എപ്പോളും ഉണ്ടാകുന്ന ചില സാധനങ്ങൾ മാത്രം മതി ഈ കോഴി അട ഉണ്ടാക്കാൻ
ആവശ്യമായ സാധനങ്ങൾ
എണ്ണ – മൂന്ന്ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ പച്ചമുളക്-2 കറിവേപ്പില – 2 തണ്ട് സവാള ചെറുതായി അരിഞ്ഞത് – 2 എണ്ണം ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപൊടി – 1 ടീസ്പൂൺ ഇറച്ചി മസാല – 1 ടീസ്പൂൺ ഗരംമസാല – 1 ടീസ്പൂൺ
പരത്താനുള്ള മാവ് റെഡിയാക്കാൻ
മൈദ -1കപ്പ് റവ – 1 ടേബിൾസ്പൂൺ ഉപ്പ് – 1/2 ടീസ്പൂൺ വെള്ളം – കുഴക്കാൻ ആവശ്യത്തിന് എണ്ണ – വറുക്കാൻ ആവശ്യത്തിന്
ആദ്യംതന്നെ 150ഗ്രാം ചിക്കൻ മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ചൂടാറിയശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇഞ്ചി എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക ഇതിലേക്ക് പച്ചമുളക് കരിവേപ്പില ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള കൂടെ ചേർത്ത് നന്നായി വഴറ്റുക അല്പം ഉപ്പും ചേർക്കുക അതിലേക്ക് മഞ്ഞൾപൊടി ഇറച്ചിമസാല ഗരം മസാല എന്നിവ ചേർത്ത് നന്നായി പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ച പൊടിച്ചു വെച്ചിരിക്കുന്ന ചിക്കൻ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക അങ്ങനെ ചിക്കൻ ഫില്ലിംഗ് റെഡി ആയി. ഇത് മാറ്റി വയ്ക്കുക. പിന്നീട് ഒരു ബൗളിൽ മൈദ,റവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം കുറച്ച് കുറച്ച് ചേർത്ത് നന്നായി മാവ് കുഴച്ചെടുക്കുക. ഇത് തുല്യ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി മാറ്റുക. ഇത് ചപ്പാത്തിക്കല്ലിൽ അല്പം മാവ് തൂകി ഇത് നന്നായി കനം കുറച്ച് പരത്തി എടുക്കുക. ഒരു കുപ്പിയുടെ മൂടിയോ അതോ ഗ്ലാസോ ഉപയോഗിച്ച് ഇത് വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിൽ ഒരു സ്പൂൺ ചിക്കൻ ഫില്ലിംഗ് വച്ച് നേർപകുതിയായി മടക്കുക. അരിക് ഒട്ടിച്ച ശേഷം കുറച്ചു കുറച്ചായി പിരിച്ചു പിരിച്ച് എടുക്കുക ചൂടായ എണ്ണയിൽ ഓരോ കൊഴിയടയും ഇട്ട് ഗോൾഡൻ കളർ ആകുമ്പോൾ കോരിയെടുക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








