കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. കോലാറിൽ ‘പഞ്ചരത്‌ന’ റാലിയിൽ സംസാരിക്കവെയായിരുന്നു കുമാരസ്വാമി.
പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് എനിക്ക് പരാതി ലഭിച്ചു. അതുകൊണ്ട് കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണം. നമ്മുടെ ആൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാനുള്ള പ്രധാന പദ്ധതിയാകുമെന്നും കുമാരസ്വാമി പറഞ്ഞു.
മേയ് 10നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. 13ന് ഫലമറിയും. 224 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ഇതുവരെ 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് യുവാക്കൾ പദയാത്ര നടത്തി. കർണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്തിയത്. കർഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയിൽ പങ്കെടുത്തത്. അവിവാഹിതരായ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.