കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചു . ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. 957.2 ഗ്രാം സ്വര്‍ണ്ണവുമായി വന്ന ഇയാൾ വിമാനത്താവളത്തിലെ പരിശോധന മറികടന്ന് പുറത്തെത്തി. എന്നാൽ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









