തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റര്‍നെറ്റ് കണക്ഷനെത്തിച്ച് കെ ഫോൺ. 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനമെങ്കിലും തദ്ദേശ വകുപ്പ് ഇതുവരെ കൈമാറിയത് പകുതി പേരുടെ ലിസ്റ്റ് മാത്രമാണ്. വരുമാന വര്‍ദ്ധന നിര്‍ദ്ദേശങ്ങളും അതിന്റെ ടെണ്ടര്‍ നടപടികളും കെ ഫോൺ ബോര്‍ഡ് യോഗം വിശദമായി പരിശോധിക്കും.
സര്‍ക്കാര്‍ നൽകിയ ലിസ്റ്റിൽ പെട്ട 7569 ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റര്‍ നെറ്റ് എത്തിക്കാനുള്ള നടപടികൾ കെ ഫോൺ തുടങ്ങിവച്ചു. തൃശ്ശൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലായി 1000 ഓളം പേര്‍ക്ക് ഇതുവരെ കേരളാ വിഷൻ വഴി കണക്ഷൻ എത്തിച്ചിട്ടുണ്ട്. 10 മുതൽ 15 എംബിപിഎസ് വരെ വേഗതയാണ് വാഗ്ദാനം.ഒരു ദിവസം പരമാവധി ഉപയോഗിക്കാവുന്നത് ഒന്നര ജിബി ഡാറ്റയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









