കോഴിക്കോട് പന്തിരാങ്കാവിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ജാർഖണ്ഡ് സ്വദേശിയായ അജയ് ഒറോൺ ആണ് പിടിയിലായത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാൻഡറാണ് ഇയാളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജാർഖണ്ഡ് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അജയ് എന്ന് പൊലീസ് അറിയിച്ചു. കെട്ടിടനിർമ്മാണ തൊഴിലാളി എന്ന വ്യാജേന ഇയാൾ കേരളത്തിൽ താമസിച്ചു വരികയായിരുന്നു. ആയുധ നിയമപ്രകാരമുള്ള കേസിൽ മുമ്പ് ഇയാൾ 11 മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.