കോഴിക്കോട്∙ വാഹനമോഷണ കേസുകളിൽ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും വാഹനമോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷണം നടത്തി അമ്പലമോഷണങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കുറ്റിക്കാട്ടൂർ സ്വദേശി തായിഫ് (22), ഫറോക്ക് സ്വദേശികളായ സഹോദരൻമാർ ഷിഹാൽ (21) ഫാസിൽ (23) എന്നിവരും ഇവരുടെ പിതാവ് ഫൈസലുമാണ് പിടിയിലായത്.
കസബ പൊലീസ് റജിസ്റ്റർ ചെയ്ത വാഹനമോഷണ കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന തായിഫിനെ ഫൈസലാണ് ജാമ്യത്തിലിറക്കിയത്. മലപ്പുറം ജില്ലയിൽ റജിസ്റ്റർ ചെയ്ത വാഹനമോഷണ കേസിൽ അടുത്തിടെയാണ് ഷിഹാലിന് ജാമ്യം ലഭിച്ചത്. ഫൈസൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയതായിരുന്നു. തായിഫ് ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാം ദിവസമാണ് കൊളത്തറയിൽ ബൈക്ക് മോഷണം നടത്തിയത്. ബൈക്ക് മോഷ്ടിച്ച ശേഷം മലപ്പുറത്തും തുടർന്ന് ഫറോക്കിലുള്ള രഹസ്യ സങ്കേതത്തിലുമാണ് സൂക്ഷിച്ചിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.