ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ മുന്നിലായിരുന്ന കേരളം എങ്ങനെ ഏറ്റവും മോശമായെന്ന ചോദ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്.
കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു കേരളം. രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. ജനുവരി 30ന് ചൈനയിലെ വുഹാനില്‍നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയിലാണ് ആദ്യമായി ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അന്നുമുതല്‍ ഫലപ്രദമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരുന്നത്. കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ രാജ്യാന്തരതലത്തില്‍ പ്രശംസിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ആയിരം പിന്നിട്ട് കുതിച്ചുയര്‍ന്നു. സമ്ബര്‍ക്ക വ്യാപനം രൂക്ഷമായതോടെ നിലവില്‍ പ്രതിദിന രോഗനിരക്ക് പതിനായിരവും പിന്നിടുന്ന സ്ഥിതിയിലെത്തി. ഉറവിടമറിയാത്ത രോഗികള്‍ വന്നതോതില്‍ കൂടുന്നത് സംസ്ഥാനത്ത് ആശങ്കാജനകമായ സ്ഥിതവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗബാധിതര്‍ ദിനംപ്രതി കൂടിയതോടെ സംസ്ഥാനത്തെ പ്രതിരോധ നടപടികളും പാളി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തുന്ന ‘സണ്‍ഡേ സംവാദ്’ ന്റെ പ്രൊമോ വീഡിയോയിലാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം. ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സണ്‍ഡേ സംവാദിലുണ്ടാകും. രാജ്യത്തെ വൈറസിന് രൂപമാറ്റം സംഭവിച്ചോയെന്ന ചോദ്യത്തിനും ആരോഗ്യമന്ത്രി ഇന്ന് മറുപടി പറയും. കൂടാതെ കോവിഡ്നെ പ്രതിരോധിക്കാന്‍ മൂക്കില്‍കൂടി ഒഴിക്കാവുന്ന ഏതെങ്കിലും വാക്സിനുണ്ടോയെന്ന കാര്യത്തിലും മന്ത്രി സംസാരിക്കും. കോവിഡ് മരണം സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടാകാനുള്ള കാരണവും മന്ത്രി സണ്‍ഡേ സംവാദില്‍ വിശദീകരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.