തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ കിട്ടുമെങ്കിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് 39 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.
ഏപ്രിൽ 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ 30-40 കി.മീ. വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകരമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾക്കും വൈദ്യുതചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾക്കും അവ വലിയ നാശമുണ്ടാക്കുന്നു. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല എന്നതിനാൽ ഇത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും നിർദേശമുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് ( 39.2°c) പാലക്കാട് രേഖപ്പെടുത്തി ( 2.8°c കൂടുതല്‍) കോട്ടയം ( 38°c) സാധാരണയെക്കാള്‍ 4.1കൂടുതല്‍.കണ്ണൂര്‍ ( 37.3) ആലപ്പുഴ (37.2) 3.5 °c കൂടുതല്‍. കോഴിക്കോട് ( 37.), 2.5 °c കൂടുതല്‍
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









