കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച ആദ്യ സർവീസ് കഴിഞ്ഞ് കണ്ണൂരിൽ നിർത്തിയ ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. പുലർച്ചെ പെയ്ത മഴയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു.
റിയർ കോച്ചിലും മധ്യഭാഗത്തും കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്. ഇതുമൂലം കണ്ണൂരിൽ നിർത്തിയ ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്ച കാസര്‍കോടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിന്‍ കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് രാത്രി പതിനൊന്നു മണിയോടെ വന്ദേഭാരത് കണ്ണൂരിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് നിര്‍ത്തിയിട്ടിരുന്നത്.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്ക് വരുമ്ബോള്‍ ഷോര്‍ണൂര്‍ ഭാഗത്ത് വെച്ച് കനത്ത മഴ പെയ്തപ്പോള്‍ സി 7 കോച്ചില്‍ ചോര്‍ച്ചയുണ്ടായതായി യാത്രക്കാര്‍ പറഞ്ഞു.
ചോര്‍ച്ച എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കും.
നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമിക സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









