മുംബൈയിൽ നടന്ന ഫാഷൻ ഗ്ലോസി ഇവന്റിൽ ഗ്രീന്‍ നിറത്തിലുള്ള കട്ടൗട്ട് ഗൗണിൽ ഹോട്ട് ലുക്കിൽ ആണ് ജാന്‍വി തിളങ്ങിയത്. ഷോൾഡർ, കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങിലുള്ള കട്ടൗട്ട് ഡീറ്റൈലിങ് ആണ് ഗൗണിന്റെ പ്രത്യേകത.
കഴുത്തിലൂടെ ചുറ്റിയുള്ള പുറകിലെ സ്ട്രാപ്പുകളും ഗൗണി ശ്രദ്ധേയമാക്കി. ഗൗണിന്റെ മുൻവശത്ത് സ്ലിറ്റുണ്ട്. നീണ്ടു കിടക്കുന്ന ട്രെയ്നും ചേരുന്നതോടെ ജാന്‍വിയുടെ ഗൗൺ റെഡ് കാർപറ്റില്‍ വേറിട്ടു നിന്നു. ന്യൂഡ് മേക്കപ് ആണ് താരം തെരഞ്ഞെടുത്തത് പരീക്ഷിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് 10 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.