ന്യൂഡൽഹി: സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി 14 ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. മെസഞ്ചർ ആപ്പുകളാണ് നിരോധിച്ചത്. ഈ മെസഞ്ചർ മൊബൈൽ ആപ്പുകളാണ് ഭീകരർ പാക്കിസ്ഥാനിൽ നിന്ന് സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഉപയോഗിച്ചതെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്.
ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിത ആപ്പുകളെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഈ ആപ്പുകൾ വഴി ജമ്മു കശ്മീരിലെ ഭീകരർ തങ്ങളുടെ കേഡറുകളുമായി സന്ദേശങ്ങൾ കൈമാറിയതായി കേന്ദ്ര സർക്കാർ കണ്ടെത്തി.
ഇതിനോടകം ഏകദേശം 250 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. 2020 ജൂൺ മുതൽ, ടിക്ടോക്ക്, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസർ, ഷെയർഇറ്റ്, വിചാറ്റ്, ഹലോ, ലൈക്കീ. എക്സെൻഡർ, പബ്ജി മൊബൈൽ, ഗരേന, ക്യാംസ്കാനർ തുടങ്ങിയ ജനപ്രിയമായ ചൈനീസ് ആപ്പുകളും മൊബൈൽ ഗെയിമുകളും കേന്ദ്രം നിരോധിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.