തൃശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ 36 മണിക്കൂർ നീണ്ട ചടങ്ങുകൾക്ക് സമാപനമായി. അടുത്ത വർഷം ഏപ്രിൽ 19നാണ് പൂരം. ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകള്‍ക്കാണ് പാറമേക്കാവ്, തിരുവമ്ബാടി ഭാഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.
ഇന്ന് രാവിലെ 8 മണിയോടെ തിരുവമ്ബാടി വിഭാഗത്തിന്‍റെ എഴുന്നള്ളിപ്പ് നായ്ക്കനാലില്‍ നിന്നും പാറമേക്കാവിന്‍റേത് മണികണ്ഠനാലില്‍ നിന്നും ആരംഭിച്ചു. അകമ്ബടിയായി ചെമ്ബട മേളവും പാണ്ടി മേളവുമുണ്ടായിരുന്നു. തിരുവമ്ബാടി ഭഗവതിയുടെ തിടമ്ബേറ്റിയത് തിരുവമ്ബാടി ചന്ദ്രശേഖരനും പാറമേക്കാവ് എറണാകുളം ശിവകുമാറിന്‍റെ പുറത്തേറിയുമായിരുന്നു ഭഗവതി എഴുന്നള്ളിപ്പ്. 15 ഗജവീരന്മാര്‍ വീതം അണിനിരന്ന എഴുന്നള്ളിപ്പ് ആരവത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ദേശക്കാര്‍ വരവേറ്റത്.
വടക്കുംനാഥനെ വണങ്ങിയ ശേഷം ശ്രീമൂലസ്ഥാനത്ത് ഭഗവതിമാര്‍ മുഖാമുഖം നിലയുറപ്പിച്ചു. തുടര്‍ന്ന് തിരുവമ്ബാടി ചന്ദ്രശേഖരനും എറണാകുളം ശിവകുമാറും തുമ്ബിക്കൈ ഉയര്‍ത്തി ഉപചാരം ചൊല്ലി. അടുത്ത തൃശൂര്‍ പൂരത്തിന്‍റെ തീയതിയും ഇതോടൊപ്പം നിശ്ചയിച്ചു. പകല്‍ സമയത്തെ വെടിക്കെട്ടും അല്‍പസമയത്തിനകം നടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









