തൃശൂർ പൂരത്തിൽ ലയണൽ മെസ്സി ലോകശ്രദ്ധയിലേക്ക്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് തിരുവമ്പാടി പ്രത്യേക കുട ആനപ്പുറത്തുയര്‍ന്നത്. ലോകകപ്പ് നേടിയ അർജന്റീനിയൻ ഇതിഹാസം മെസ്സിക്ക് ആശംസകൾ നേർന്നാണ് തിരുവമ്പാടി മെസ്സിയുടെ ചിത്രം പതിച്ച കുട വിരിയിച്ചത്
വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ലോകശ്രദ്ധയാകർഷിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരം ലോകശ്രദ്ധ ആകർഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തിൽ വൈറലായതോടെ നിരവധി വിദേശ ട്വിറ്റർ അക്കൗണ്ടുകൾ ഇത് ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ ഉടൻ തന്നെ അർജന്റീന ഫുട്ബോൾ ടീമിന്റെയും മെസ്സിയുടെയും ശ്രദ്ധയിൽപ്പെടുമെന്നാണ് കരുതുന്നത്. നിരവധി വിദേശ പൗരന്മാരും എല്ലാ വർഷവും തൃശൂർ പൂരത്തിന് എത്താറുണ്ട്.
1.2 ദശലക്ഷം ആളുകൾ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവത്തിൽ മെസ്സിയെ അഭിനന്ദിച്ചതായി ഒരു ട്വിറ്റർ അക്കൗണ്ട് അറിയിച്ചു. ഒട്ടേറേ അനുയായികളുള്ള ഗോൾ ഇന്ത്യ ഡോട്ട് കോമും വാർത്ത പങ്കുവെച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









