തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിടുകയായിരുന്നു.
ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്തുവച്ചാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ ആറുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട മരത്തംകോട് സ്വദേശി ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









