കോഴിക്കോട് : ഇലക്ട്രിക് വാഹനങ്ങളുടെ വലിയ വിപണിയാണ് കേരളം. ഇലക്ട്രിക് കാറുകൾക്കും സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കേരളം മികച്ചതാണ്. കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 20 മുതൽ 25 ശതമാനം വരെ വളർച്ചയുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കേരളത്തെ തങ്ങളുടെ മൂന്നാമത്തെ വിപണിയായാണ് ഏതർ എനർജി കാണുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മൂന്ന് ഷോറൂമുകൾ തുടങ്ങി കേരളത്തിലെ പതിനൊന്ന് ഷോറൂമുകളിലൂടെ 14000 യൂണിറ്റുകളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചത്. 146 കിലോമീറ്റർ റേഞ്ചാണ് ഏതർ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.
450X മോഡലിന്റെ പുതിയ എൻട്രി ലെവൽ വേരിയന്റ് ഏഥർ പുറത്തിറക്കി. കുറഞ്ഞ വിലയിലാണ് മോഡല്‍ എത്തുന്നത്. 98,183 രൂപയ്ക്കാണ് പുതിയ 450X വേരിയന്റ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ ചാര്‍ജറിനൊപ്പമാവും പുതിയ എന്‍ട്രി ലെവല്‍ 450എക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഏഥര്‍ എനര്‍ജി വാങ്ങാന്‍ കഴിയുക. എല്ലാ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും ആവശ്യമുള്ളവർക്ക് പ്രോ പാക്ക് സജ്ജീകരിച്ച വേരിയന്റ് തന്നെ വാങ്ങാം. 1,28,443 രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടത്. ഏതർ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുൻ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 10,000 മുതൽ 15,000 രൂപ വരെ ലാഭിക്കാൻ ഈ വിലകൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഈ അധിക തുകയ്ക്ക് ഫാസ്റ്റ് ചാർജർ പോലുള്ള ഫീച്ചറുകൾ ലഭിക്കുമെന്നതാണ് പ്രത്യേകത.
നിലവിൽ ആഭ്യന്തര വിപണിയിൽ ഏതർ 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നു. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉടമകളെ അവരുടെ വാഹനങ്ങൾ മിനിറ്റിന് 1.5 കിലോമീറ്റർ വേഗതയിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.