13 വയസ്സുകാരന് ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകന് 32 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടേതാണ് വിധി. മലപ്പുറം പുലാമന്തോൾ സ്വദേശിയായ മദ്രസ അധ്യാപകൻ ഉമ്മർ ഫാറൂഖാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്.
2017നും 2018 സെപ്തംബറിനുമിടയിലാണ് ഉമർ ഫാറൂഖ് കുട്ടിയെ പീഡിപ്പിച്ചത്. പുലാമന്തോളിലെ മദ്രസയിൽ പതിമൂന്നുകാരനെ വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പെരിന്തൽമണ്ണ സിഐ ബിനു ടിഎസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രതി ഉമർ ഫാറൂഖിന് 32 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്വപ്ന പി.പരമേശ്വരൻ ഹാജരായി. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









