മലപ്പുറം : കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ തീപിടുത്തം. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തം ഉണ്ടായത്. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സ്‌പെയർപാർട്‌സ് കടയും കെട്ടിടവും പൂർണമായും കത്തി നശിച്ചു.
തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആളപായമില്ല. രാവിലെ 5:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. അപകടസമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. കടയിൽ എഞ്ചിൻ ഓയിലിന്റെ സാന്നിധ്യമാണ് തീപിടിത്തത്തിന് കാരണം. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീ ഏതാണ്ട് നിയന്ത്രണവിധേയമാണ്. തീപിടുത്തത്തിൽ ഉണ്ടായ നാശനഷ്ടം കണക്കാക്കിയിട്ടില്ല. അഗ്നിശമനസേനയും പോലീസും തീപിടിത്തത്തിന്റെ കാരണം പിന്നീട് അന്വേഷിക്കും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









