ദില്ലി: ഗോ ഫസ്റ്റ് എയർലൈൻ മെയ് 19 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കി. നേരത്തെ, മെയ് 12 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിരുന്നു. അപ്രതീക്ഷിതമായി ഫ്ലൈറ്റ് സർവീസ് റദ്ദാക്കിയത് കാരണം യാത്രക്കാർക്കാനുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു.
ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ കുടിശ്ശിക തീർപ്പാക്കാത്തതിനാൽ വാഡിയയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാർച്ച് 31 വരെ 30 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്,
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.