ഇന്ത്യയിൽ സ്തനാർബുദ സാധ്യത 2016 ൽ 1.42 ലക്ഷത്തിൽ നിന്ന് 2017 ൽ 1.51 ലക്ഷമായി ഉയർന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ആരോഗ്യ പ്രശ്‌നമാണ് സ്തനാർബുദം എന്ന് നിങ്ങൾക്കറിയാമോ?
ലോകമെമ്പാടും 1.46 ദശലക്ഷത്തിലധികം സ്തനാർബുദ കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിച്ചു, ഇത് രാജ്യത്തെ 22 സ്ത്രീകളിൽ ഒരാളെയെങ്കിലും ബാധിക്കുന്നു. സ്ത്രീകളാണ് പ്രധാനമായും ഈ രോഗം ബാധിക്കുന്നത്, സ്ഥിരമായി പുരുഷ സ്തനാർബുദ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരിലെ ഫോർട്ടിസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി ഡയറക്ടർ ഡോ.നിതി റൈസാഡ പറയുന്നു.
അഞ്ച് മുതൽ 10 ശതമാനം വരെ സ്തനാർബുദ കേസുകൾ പാരമ്പര്യപരമാണെന്ന് അറിയപ്പെടുന്നു. ഇത് അസാധാരണമായ ജീനുകൾ മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സ്തനാർബുദം കണ്ടെത്തിയ ഭൂരിഭാഗം സ്ത്രീകളും ഈ രോഗത്തിന്റെ കുടുംബ ചരിത്രം ഉൾക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്; സ്തനാർബുദവുമായി അടുത്ത രക്തബന്ധമുള്ള സ്ത്രീകളാണ് കൂടുതൽ അപകടസാധ്യതയുള്ളത്. ഒരു സ്ത്രീക്ക് സ്തനാർബുദവുമായി ഫസ്റ്റ് ഡിഗ്രി ബന്ധു ഉണ്ടെങ്കിൽ അല്ലെങ്കിൽ സ്തനാർബുദമുള്ള അച്ഛനോ സഹോദരനോ ഉള്ള ഒരാൾ ഉണ്ടെങ്കിൽ, അവർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
“നിങ്ങൾക്ക് ഒരു സ്തനത്തിൽ കാൻസർ ഉണ്ടെങ്കിൽ, മറ്റൊരു സ്തനത്തിൽ അല്ലെങ്കിൽ അതേ സ്തനത്തിന്റെ മറ്റൊരു ഭാഗത്ത് നിങ്ങൾക്ക് പുതിയ അർബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്,” ഡോക്ടർ കൂട്ടിച്ചേർക്കുന്നു.
ഒരു കുടുംബത്തിൽ ഉള്ള ഒന്നിൽ കൂടുതൽ വ്യക്‌തികൾക്ക് സ്തനാർബുദം ഉണ്ടാവുക, അതും തീരെ ചെറിയ പ്രായത്തിൽ, ഒരേ സ്ത്രീയിൽ തന്നെ രണ്ടു സ്തനത്തിലും ഒരേ സമയത്ത് കാൻസർ ഉണ്ടാവുക, ഒരേ സ്ത്രീയിൽ ഒരേ സമയത്തു തന്നെ ബ്രെസ്റ്റിലും ഓവറിയിലും കാൻസർ ഉണ്ടാവുക, ആ കുടുംബത്തിലെ ഏതെങ്കിലും ഒരു പുരുഷന് ബ്രെസ്റ്റ് കാൻസർ ഉണ്ടാവുക തുടങ്ങിയ ഈ ഘടകങ്ങൾ ഉണ്ടെങ്കിൽ ഒരു പക്ഷേ ആ കുടുംബത്തിൽ ബ്രെസ്റ്റ് കാൻസറിന് കാരണമായ ജനറ്റിക് ഫാക്ടർ എന്ന ഘടകം ഉണ്ടെന്ന് മനസ്സിലാക്കാം. ഈ ഘടകങ്ങൾ ഉള്ളതുകൊണ്ടു മാത്രം ഒരു കുടുംബത്തിൽ പാരമ്പര്യമായ ഫാക്ടർ ഉണ്ട് എന്നല്ല, പക്ഷെ ഇത് ഉണ്ടെങ്കിൽ അതുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.
പലതരത്തിലുമുള്ള ജനറ്റിക് മ്യുട്ടേഷൻസ് ഇതിനു കാരണമായി പറയപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് BRACA1അല്ലെങ്കിൽ BRACA2 എന്നീ മ്യൂട്ടേഷൻസ് ആണ്. ഈ മ്യുട്ടേഷൻസ് നമുക്ക് ഒരു ചെറിയ രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാൻ സാധിക്കും. ബ്രെസ്റ്റ് കാൻസർ ഉള്ള ഒരു രോഗിക്ക് ഈ ടെസ്റ്റ് നടത്തുകയും ഈ മ്യുട്ടേഷൻ ഉണ്ടെങ്കിൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ഈ മ്യുട്ടേഷൻ ഉണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്താനും സാധിക്കും. എന്നാൽ ലളിതമായി ചെയ്യാവുന്ന രക്തപരിശോധന ആണെങ്കിലും ഇത് അത്ര റെക്കമൻഡ് ചെയ്യാറില്ല. കാരണം ഇത് ചെയ്യുന്നതിന് മുൻപ് വളരെ സീരിയസ് ആയിട്ടുള്ള ഒരു ജനറ്റിക് കൗൺസിലിങ് ആവശ്യമാണ്.
ഈ ഒരു മ്യുട്ടേഷൻ പോസിറ്റീവ് ആയതു കൊണ്ടു മാത്രം ആ വ്യക്തിയിൽ കാൻസർ വരണമെന്ന് യാതൊരു നിർബന്ധവുമില്ല. ആ മ്യുട്ടേഷൻ പോസിറ്റീവ് ആവുകയാണെങ്കിൽ നമ്മൾ എടുക്കേണ്ട മുൻകരുതൽ വളരെ പ്രാധാന്യമുള്ളതാണ്. ഇതെല്ലാം വച്ച് നോക്കുമ്പോൾ ഒരു ജനറ്റിക് കൗൺസിലിങ്ങിന് ശേഷം അത്യാവശ്യമെങ്കിൽ മാത്രമേ ഒരു വ്യക്തിയിൽ ഈ മ്യുട്ടേഷൻ ടെസ്റ്റുകൾ ചെയ്യാറുളളൂ. ഈ ടെസ്റ്റ് ഫ്രീലി അവൈലബിൾ ആയതുകൊണ്ട് മാത്രം ജനറ്റിക് ടെസ്റ്റിങ് ചെയ്യുക എന്നുള്ളത് നമ്മൾ പിന്തുടരുന്ന ഒരു പ്രാക്ടീസ് അല്ല. എന്നിരുന്നാലും നമ്മൾ മനസ്സിലാക്കേണ്ടതായിട്ടുള്ള ഒരു കാര്യം 10 – 15 % വരെ ബ്രെസ്റ്റ് കാൻസറിലും ഒരു പാരമ്പര്യ ഘടകം ഉണ്ട് എന്നുള്ളത് തന്നെയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.